MT Ramesh
MT Ramesh

''സുരേഷ് ഗോപി 20% രാഷ്ട്രീയക്കാരനും 80 % സിനിമാക്കാരനുമാണ്''; എം.ടി. രമേശ്

''മുസ്‌ലിം സമൂഹത്തോട് ലീഗിനെ മുൻനിർത്തി വിലപേശുകയാണ്. വോട്ടുബാങ്ക് രാഷ്ട്രീയമാണ് ഇരുപാർട്ടികളും ലക്ഷ്യമിടുന്നത്''
Published on

കോഴിക്കോട്: സുരേഷ് ഗോപി 20 ശതമാനം രാഷ്ട്രീയക്കാരനും 80 ശതമാനം സിനിമാക്കാരനുമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. സുരേഷ് ഗോപി 20% മാത്രമാണ് രാഷ്ട്രീയക്കാരൻ. 80% സിനിമാ നടൻ ആണ്. അതുകൊണ്ട് സിനിമാ സ്‌റ്റൈലിൽ പ്രതികരിക്കുന്നത്. വനിത മാധ്യമ പ്രവർത്തകർ സുരേഷ് ഗോപിയുടെ അടുത്ത് പോവണോയെന്ന് മാധ്യമങ്ങൾക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു.

മാത്രമല്ല, പലസ്തീൻ പലസ്തീൻ വിഷയത്തിൽ സിപിഎമ്മും കോൺഗ്രസും മത ധ്രുവീകരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗിനെ അതിനു കരുവാക്കുകയാണ്. ലീഗ് വർഗീയ പാർട്ടി ആണെന്ന നിലപാടിൽ സിപിഎം ഇപ്പോഴും ഉറച്ചു നിലൽക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

മുസ്‌ലിം സമൂഹത്തോട് ലീഗിനെ മുൻനിർത്തി വിലപേശുകയാണ്. വോട്ടുബാങ്ക് രാഷ്ട്രീയമാണ് ഇരുപാർട്ടികളും ലക്ഷ്യമിടുന്നത്. ഇരു പാർട്ടികൾക്കും റാലി നടത്താൻ മലപ്പുറവും കോഴിക്കോടും മാത്രമേ ഉള്ളോ, ഹമാസ് അനുകൂല റാലി എന്തുകൊണ്ട് തെക്കൻ കേരളത്തിൽ നടത്തുന്നില്ലെന്നും അദ്ദേഹം ആരാഞ്ഞു. കോഴിക്കോട് പലസ്തീന്റെ ഉപകേന്ദ്രമല്ല. ഹമാസിന്റെ ഭീകരപ്രവർത്തനത്തെ എന്തുകൊണ്ടാണ് ആരും അപലപിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

logo
Metro Vaartha
www.metrovaartha.com