
എം.ടി. രമേശ്
കാസർഗോഡ്: കേരളത്തിൽ തന്നെ എയിംസ് വേണമെന്നാണ് പാർട്ടിയുടെ നിലപാടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്‍റെ അഭിപ്രായമാണെന്നും രമേശ് വ‍്യക്തമാക്കി.
എയിംസ് ഏതു ജില്ലയിലാണെങ്കിലും സ്വാഗതം ചെയ്യുമെന്നും എവിടെ സ്ഥാപിക്കണമെന്ന് കേന്ദ്രം തീരുമാനിക്കുമെന്നും രമേശ് കൂട്ടിച്ചേർത്തു. മാനദണ്ഡങ്ങൾക്ക് അനുസരിച്ചായിരിക്കും കേന്ദ്രം തീരുമാനമെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞിരുന്നത്. തൃശൂരിലോ ആലപ്പുഴയിലോ ഇല്ലെങ്കിൽ തമിഴ്നാട്ടിൽ പോയിക്കോട്ടെയെന്നും മന്ത്രി പറഞ്ഞിരുന്നു. ഇതിനെതിരേയാണ് നിലവിൽ എം.ടി. രമേശ് പ്രതികരിച്ചിരിക്കുന്നത്.