മെഡിക്കൽ കോളെജിന് അനുമതി നൽകാമെന്ന് വാഗ്ദാനം, എം.ടി. രമേഷ് 9 കോടി കൈക്കൂലി വാങ്ങി; എ.കെ. നസീർ

വിഷയം പി.എസ്. ശ്രീധരൻ പിള്ള അറിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്ന് എ.കെ. നസീർ പറഞ്ഞു
Promised to grant permission for medical college, M.T. Ramesh took bribe of 9 crores; AK Nazir
മെഡിക്കൽ കോളെജിന് അനുമതി നൽകാമെന്ന് വാഗ്ദാനം, എം.ടി. രമേഷ് 9 കോടി കൈക്കൂലി വാങ്ങി; എ.കെ. നസീർ
Updated on

കൊച്ചി: സ്വകാര‍്യ മെഡിക്കൽ കോളെജിന് അനുമതി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് എം.ടി. രമേഷ് 9 കോടി കൈക്കൂലി വാങ്ങിയെന്ന് മുൻ ബിജെപി നേതാവ് എ.കെ. നസീർ. വിഷയം മുൻ ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി.എസ്. ശ്രീധരൻ പിള്ള അറിഞ്ഞിരുന്നുവെന്നും എന്നാൽ നടപടിയുണ്ടായില്ലെന്നും എ.കെ. നസീർ പറഞ്ഞു.

ഇതേസമയം ആരോപണം ദുരുദ്ദേശപരമാണെന്നും ഇടതു സർക്കാർ അന്വേഷിച്ച് തള്ളിക്കളഞ്ഞ കേസാണെന്നും എം.ടി. രമേഷ് പ്രതികരിച്ചു. 30 വർഷകാലം ബിജെപിയിൽ പ്രവർത്തിച്ച നസീർ അടുത്തിടെയാണ് പാർട്ടിയുമായി പിണങ്ങി സിപിഎമ്മിൽ ചേർന്നത്.

മെഡിക്കൽ കോഴ വിവാദം അന്വേഷിച്ച രണ്ടംഗ സമിതിയിലെ അംഗം കൂടിയായിരുന്നു നസീർ. ചെർപ്പുളശേരിയിലുള്ള സ്വകാര‍്യ മെഡിക്കൽ കോളെജിൽ നിന്ന് എംടി രമേഷ് 9 കോടി രൂപ കൈപറ്റിയെന്നാണ് നസീറിന്‍റെ ആരോപണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com