എം.ടി. വാസുദേവൻ നായരുടെ വീ‌ട്ടിൽ മോഷണം; 26 പവൻ സ്വർണം നഷ്ടപ്പെട്ടു

എംടിയും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്താണ് മോഷണം നടന്നതെന്നാണ് നിഗമനം
mt vasudevan nair house burglary gold stolen
എം.ടി. വാസുദേവൻ നായർAI
Updated on

കോഴിക്കോട്: സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെ വീ‌ട്ടിൽ മോഷണം. നടക്കാവ് കൊട്ടാരം റോഡിലെ സിതാര യിൽ നിന്നും 26 പവൻ സ്വർണമാണ് മോഷണം പോയത്. എംടിയും ഭാര്യയും വീട്ടിൽ ഇല്ലാത്ത സമയത്താണ് മോഷണം നടന്നതെന്നാണ് നിഗമനം.

കഴിഞ്ഞ മാസം 22നും 30നും ഇടയിലാണ് സംഭവം. കഴിഞ്ഞ ദിവസം വീട്ടിലെത്തി അലമാര പരിശോധിച്ചപ്പോഴാണ് മോഷണം നടന്നെന്ന് അറിയുന്നത്. തുടർന്ന് വെള്ളിയാഴ്ച രാത്രിയോടെ നടക്കാവ് പൊലീസിൽ പരാതി നൽകിയത്. മോഷ്ടാക്കൾ അലമാര കുത്തി തുറന്നിട്ടില്ലായിരുന്നു. അലമാരയുടെ സമീപത്ത് തന്ന ഉണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് തുറന്നാണ് സ്വർണം മോഷ്ടിച്ചിരിക്കുന്നതെന്നാണ് പൊലീസി സംശയിക്കുന്നത്. അന്വേഷണം ഊർജിതമായി തുടരുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com