
കോഴിക്കോട്: കുടുംബശ്രീ പ്രവർത്തകർ പഴകുറ്റി പാലം ഉദ്ഘാടനം ചെയ്തുന്ന ചടങ്ങിൽ എത്തിയില്ലെങ്കിൽ പിഴ ഈടാക്കുമെന്ന് പഞ്ചായത്തംഗം പറഞ്ഞ സംഭവത്തെക്കുറിച്ച് തനിക്കറിയില്ലെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. എന്താണ് സംഭവിച്ചത് എന്നതിനെപറ്റി മണ്ഡലത്തിലെ എം എൽഎയുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓൺലൈൻ മാധ്യമങ്ങൾ തന്‍റെ ചിത്രം വലുതാക്കിക്കൊടുത്താണ് സംഭവം പ്രചരിപ്പിക്കുന്നത്. അവർക്ക് അതിലൂടെ സന്തോഷം കിട്ടുമെങ്കിൽ കിട്ടിക്കോട്ടെ എന്നും അദ്ദേഹം പറഞ്ഞു. പരിപാടി നടക്കുന്നത് ജനകീയമായാണ്, സംഭവം വാസ്തവമാണോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.