'രാഷ്ട്രീയം പറയുമ്പോൾ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ല'; മുഹമ്മദ് റിയാസ്

ബോധപൂർവ്വം സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷം കാണിക്കുന്നത്
'രാഷ്ട്രീയം പറയുമ്പോൾ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ല'; മുഹമ്മദ് റിയാസ്

പാലക്കാട്: രാഷ്ട്രീയം പറയുമ്പോൾ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ അസ്ഥിരപ്പെടുത്തുക എന്ന ബിജെപിയുടെ അജണ്ടയാണ് ഇവിടെ നടപ്പിലാകുന്നത്. കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ ആർഎസ്എസ് ഏജന്‍റുമാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് നല്ല രീതിയിൽ നിയമസഭ നടത്തികൊണ്ട് പോകാനാണ് ആഗ്രഹം. ബോധപൂർവ്വം സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങളാണ് പ്രതിപക്ഷം കാണിക്കുന്നത്. കോൺഗ്രസിൽ എന്ത് രാഷ്ട്രീയ വൽക്കരണമാണ് നടക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com