Kerala
പരിപാടി സംഘടിപ്പിക്കുന്നതിന് 2 ദിവസം മുമ്പല്ല വേദി തീരുമാനിക്കേണ്ടത്; കോൺഗ്രസിനെതിരേ മുഹമ്മദ് റിയാസ്
കോൺഗ്രസിന് വേണമെങ്കിൽ മറ്റെവിടെയെങ്കിലും പരിപാടി സംഘടിപ്പിക്കാമല്ലോ
കോഴിക്കോട്: കോൺഗ്രസ് പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിക്ഷേധിച്ചതിനു പിന്നാലെ ഉയർന്ന ആരോപണങ്ങൾ ജാള്യത മറയ്ക്കാനാണെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സർക്കാരിന്‍റെ നവകേരള സദസ് കുളമാക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് കടപ്പുറത്ത് നവകേരള സദസിന്‍റെ വേദി നേരത്തെ തന്നെ നിശ്ചയിച്ചതാണ്. 25 ദിവസം മുമ്പ് തന്നെ ബുക്ക് ചെയ്തിരുന്നു. അല്ലാതെ പരിപാടി സംഘടിപ്പിക്കുന്നതിന്‍റെ തലേന്ന് വന്നല്ല ബുക്ക് ചെയ്യേണ്ടത്. കോൺഗ്രസിന് വേണമെങ്കിൽ മറ്റെവിടെയെങ്കിലും പരിപാടി സംഘടിപ്പിക്കാമല്ലോയെന്നും റിയാസ് പറഞ്ഞു.