തിങ്കളാഴ്ച അവധിയില്ല; സംസ്ഥാനത്ത് മുഹറം അവധി ഞായറാഴ്ച

മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന് ഒരു വിഭാഗം നേരത്തെ ആവശ്യപ്പെട്ടിരുന്നു
muharram holiday 2025 july 6 th in kerala

തിങ്കളാഴ്ച അവധിയില്ല; സംസ്ഥാനത്ത് മുഹറം അവധി ഞായറാഴ്ച

Updated on

തിരുവനന്തപുരം: സംസ്ഥാനത്ത് മുഹറം അവധിയിൽ മാറ്റമില്ല. നേരത്തെ തയാറാക്കിയ കലണ്ടർ പ്രകാരം ജൂലൈ 6, ഞായറാഴ്ച തന്നെയാവും അവധി. മുഹറം 10 ആചരിക്കുന്ന തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്ന് ഒരു വിഭാഗം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ തിങ്കളാഴ്ച അവധി നൽകില്ല. ഞായറാഴ്ച തന്നെയാവും മുഹറത്തിന്‍റെ അവധിയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഇസ്ലാമിക കലണ്ടറിലെ ആദ്യ മാസമാണ് മുഹറം. ഇത് ഇസ്ലാമിക പുതുവത്സരത്തിന്‍റെ ആരംഭത്തെ സൂചിപ്പിക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com