ഇടവേള ബാബു, ജ‍യസൂര്യ, മണിയൻപിള്ള രാജു, മുകേഷ് എന്നിവർക്കെതിരെ ഗുരുതര ആരോപണവുമായി നടി മിനു മുനീർ

വഴങ്ങിക്കൊടുത്താലേ അമ്മയിൽ അംഗത്വം നൽകൂ എന്ന് ഇടവേള ബാബു പറഞ്ഞു
mukesh jayasurya idavela babu maniyan pilla raju actress accusation
മിനു മുനീർ
Updated on

കൊച്ചി: പ്രമുഖ നടന്മാർക്കെിരേ ആരോപണവുമായി നടി മിനു മുനീർ. ഫെയ്സ് ബുക്കിലൂടെയാണ് ആരോപണം ഉന്നയിച്ചത്. ജയസൂര്യ, മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, അഡ്വ ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരേയാണ് ആരോപണം ഉന്നയിച്ചത്.

വഴങ്ങിക്കൊടുത്താലേ അമ്മയിൽ അംഗത്വം നൽകൂ എന്ന് ഇടവേള ബാബു പറഞ്ഞു. ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ജയസൂര്യ ലൈംഗിക താല്‍പര്യത്തോടെ പെരുമാറിയെന്നും ക‍യറിപ്പിടിച്ചെന്നും മിനു ആരോപിച്ചു. മുകേഷ് വഴങ്ങിത്തരണമെന്ന് ആവശ്യപ്പെടുകയും മോശം ഭാഷയിൽ സംസാരിക്കുകയും ചെയ്തു.

മണിയന്‍ പിള്ള രാജു മോശമായി പെരുമാറിയെന്നാണ് മിനു പറഞ്ഞത്. ടാ തടിയാ എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ ഹോട്ടല്‍ മുറിയിലേക്ക് വരുമെന്ന് പറഞ്ഞുവെന്നും പിന്നീട് ലോക്കേഷനിൽ വച്ച് ദേഷ്യപ്പെട്ടുവെന്നും അവർ ആരോപിക്കുന്നു. അഡ്ജസ്റ്റ്മെന്റിന് തയ്യാറല്ലാത്തതിനാല്‍ മലയാള സിനിമ മേഖല ഉപേക്ഷിക്കേണ്ടി വന്നു. സിനിമയില്‍ തുടരാന്‍ ആഗ്രഹമുണ്ടായിരുന്നെങ്കിലും ഉപദ്രവം അസഹനീയമായതോടെ മലയാള സിനിമ ഉപേക്ഷിച്ച് ചെന്നൈയിലേക്ക് താമസം മാറിയെന്നും മിന്നു പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com