''പറയാതെ വയ്യ''; ഗതാഗത വകുപ്പിനെയും മന്ത്രിമാരെയും വിമർശിച്ച് മുകേഷ്

''ആവശ്യപ്പെടുന്നത് സാധാരണക്കാരന് സുരക്ഷിതമായി കേറിനിൽക്കാൻ ആവശ്യമായ മിനിമം സൗകര്യമാണ്''
Mukesh MLA
Mukesh MLAfile

കൊല്ലം: കെഎസ്ആർടിസി ബസ്റ്റാൻഡ് കെട്ടിടം നവീകരണവുമായി ബന്ധപ്പെട്ട് ഗതാഗത വകുപ്പിനെയും ഗതാഗതമന്ത്രി ആന്‍റണിരാജു, മുൻ ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവരേയും വിമർശിച്ച് കൊല്ലം എംഎൽഎ മുകേഷ് രംഗത്ത്. ആവശ്യപ്പെടുന്നത് സാധാരണക്കാരന് സുരക്ഷിതമായി കേറിനിൽക്കാൻ ആവശ്യമായ മിനിമം സൗകര്യമാണെന്നും അത് ഒന്നും രണ്ടും സർക്കാരിലെ ഗതാഗത മന്ത്രിമാരെ നേരിട്ട് കണ്ട് ബോധിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ അതിന് പരിഹാരമുണ്ടായിട്ടില്ലെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം.....

പറയാതെ വയ്യ...

കൊല്ലം നഗര ഹൃദയത്തിൽ സ്ഥിതി ചെയ്യുന്ന കെഎസ്ആർടിസി ബസ്റ്റാൻഡ് കെട്ടിടം അപകടാവസ്ഥയിൽ ആണെന്ന് മനസ്സിലാക്കിയതിനു ശേഷം ഒരു എംഎൽഎ എന്ന നിലയിൽ ഇടപെടാവുന്നതിന്റെ പരമാവധി ഇടപെടുകയും. ആദ്യം എംഎൽഎ ഫണ്ടിൽ നിന്നും ഒരു കോടിയും പിന്നീട് ആറ് കോടിയും നൽകാം എന്നു പറഞ്ഞ് ബന്ധപ്പെട്ട വകുപ്പിന് കത്ത് നൽകുകയും ചെയ്യുകയുണ്ടായി.

നിരവധി പ്രാവശ്യം നിയമസഭയിൽ ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ചോദിക്കുകയും വിഷയങ്ങൾ അവതരിപ്പിച്ച് ആയതിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ പരിശ്രമിക്കുകയും ചെയ്തിട്ടുണ്ട്.

ഒന്നും രണ്ടും മന്ത്രിസഭകളിലെ വകുപ്പ് മന്ത്രിമാരോട് നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്......

കൊല്ലം ഡിപ്പോയ്ക്ക് അടിയന്തര ആവശ്യം വാണിജ്യ സൗധമല്ല... യാത്രികർക്ക് സുരക്ഷിതമായും ഭയരഹിതമായും കയറി നിൽക്കാൻ കഴിയുന്ന മിനിമം സൗകര്യമാണ്.

അത് നൽകാൻ മാനേജ്മെന്റും വകുപ്പും തയ്യാറാവുന്നില്ലെങ്കിൽ വലിയ വില നൽകേണ്ടിവരും..

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com