വാഹനത്തിലെ എംഎല്‍എ ബോര്‍ഡ് നീക്കി മുകേഷ്; കനത്ത സുരക്ഷയിൽ തിരുവനന്തപുരത്തെ വീട് വിട്ടു

പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ബോർഡ് മാറ്റിയതെന്നും സൂചനയുണ്ട്
mukesh removed mla board from his vehicle
വാഹനത്തിലെ എംഎല്‍എ ബോര്‍ഡ് നീക്കി മുകേഷ്; കനത്ത സുരക്ഷയിൽ തിരുവനന്തപുരത്തെ വീട് വിട്ടു
Updated on

തിരുവനന്തപുരം: നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ കേസെടുത്തതിനു പിന്നാലെ മുകേഷിന്‍റെ രാജി ആവശ്യം ശക്തമായതോടെ വാഹനത്തിലെ എംഎല്‍എ ബോര്‍ഡ് മാറ്റി മുകേഷ്. ബോര്‍ഡ് നീക്കിയ വാഹനത്തിലാണ് രാവിലെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും മുകേഷ് യാത്ര തിരിച്ചത്. കൊച്ചിയിലേക്കാണ് മുകേഷ് പോകുന്നതെന്നാണ് സൂചന.

പ്രതിഷേധങ്ങൾ കനക്കുന്ന സാഹചര്യത്തിൽ കൊല്ലത്തെ സ്വവസതിയിലേക്ക് മുകേഷ് പോകാൻ സാധ്യതയില്ലെന്നാണ് വിവരം. കനത്ത പൊലീസ് സുരക്ഷയിലാണ് യാത്ര. അതേസമയം, എംഎൽഎ ബോർഡ് ഒഴിവാക്കിയ കാറിൽ മാധ്യമങ്ങളെ കാണാതെ കനത്ത പൊലീസ് സുരക്ഷയിലാണ് മുകേഷ് തിരുവനന്തപുരം വിട്ടത്. എന്നാൽ വഴിയിൽ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ബോർഡ് മാറ്റിയതെന്നും സൂചനയുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com