ആലപ്പുഴ മുല്ലയ്ക്കൽ ബാലകൃഷ്ണൻ ചരിഞ്ഞു; സംസ്ക്കാരം കോന്നിയിൽ

1988 ലാണ് രാജരാജേശ്വരി ക്ഷേത്രത്തിൽ ആനയെ നടയിരുത്തിയത്
mullakkal balakrishnan dies

ആലപ്പുഴ മുല്ലയ്ക്കൽ ബാലകൃഷ്ണൻ ചരിഞ്ഞു

Updated on

ആലപ്പുഴ: ആലപ്പുഴ മുല്ലയ്ക്കൽ ശ്രീരാജരാജേശ്വരി ക്ഷേത്രത്തിന്‍റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെയും ഉടമസ്ഥതയിലുള്ള ആന മുല്ലയ്ക്കൽ ബാലകൃഷ്ണൻ ചരിഞ്ഞു. തിങ്കളാഴ്ച രാവിലെ 7.15ന് മുല്ലയ്ക്കല്‌ ക്ഷേത്രത്തിലെ ശീവേലി സമയത്ത് ക്ഷേത്രമതിൽക്കെട്ടനകത്ത് തളച്ചിരുന്ന ബാലകൃഷ്ണൻ മറിഞ്ഞു വീഴുകയായിരുന്നു.

ഇതുകേട്ട് ഉദ്യോഗസ്ഥരടക്കം ഓടിയെത്തിയാണ് മരണം സ്ഥിരീകരിച്ചത്.

ഏറെക്കാലമായി ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന ബാലകൃഷ്ണനെ ചികിത്സയിലായിരുന്നതിനാൽ എഴുന്നള്ളിക്കാറില്ലായിരുന്നു. മുല്ലയ്ക്കൽ ക്ഷേത്രക്കുളത്തിന് സമീപം പ്രത്യേകം തറ കെട്ടി അതിലായിരുന്നു ബാലകൃഷ്ണന് വിശ്രമസൗകര്യം ഒരുക്കിയിരുന്നത്. 1987 ൽ മുല്ലയ്ക്കൽ ക്ഷേത്രത്തിലെ കൊടിയർച്ചനയ്ക്ക് ശേഷം മിച്ചം വന്ന തുക ഉപയോഗിച്ച് വാങ്ങിയതാണ് ഈ ആനയെ. 1988ലാണ് ക്ഷേത്രത്തിൽ നടയ്ക്കിരുത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com