മുല്ലപ്പെരിയാർ: ദേശീയ ഡാം സുരക്ഷാ അതോറിറ്റി ഇടപെടുമെന്ന് ഡീൻ കുര്യാക്കോസ് എംപി

ഒക്‌ടോബറോടെ ദേശീയ ഡാം സുരക്ഷ അതോറിറ്റി മുല്ലപ്പെരിയാർ വിഷയത്തിൽ ഇടപെടും
mullaperiyar dam dispute crucial move deen kuriakose mp said that national dam safety authority will intervene
ഡീൻ കുര്യാക്കോസ്
Updated on

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ ദേശീയ ഡാം സുരക്ഷ അതോറിറ്റി ആവശ്യമായ ഇടപെടൽ നടത്തുമെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ്. എന്‍ഡിഎസ്എ ചെയര്‍മാന് മുല്ലപ്പെരിയാല്‍ അണക്കെട്ട് സംബന്ധിച്ച വിശദമായ അപേക്ഷ നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിന്‍റെ വലിയൊരു ആശങ്കയാണ്. ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചാണ് അപേക്ഷ നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു.

ഒക്‌ടോബറോടെ ദേശീയ ഡാം സുരക്ഷ അതോറിറ്റി മുല്ലപ്പെരിയാർ വിഷയത്തിൽ ഇടപെടും. ചെയർമാന് നൽകിയ അപേക്ഷയ്ക്ക് പിന്നാലെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. പുതിയ അണക്കെട്ടെന്നതാണ് കേരശത്തിന്‍റെ ആവശ്യം. ദേശീയ ഡാം സുരക്ഷ അതോറിറ്റിയുടെ ഇടപെടലോടെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മാറ്റം ഉണ്ടാകും. പുതിയ ഡാം നിര്‍മിക്കാൻ എന്‍ഡിഎസ്എ ഇടപെടല്‍ നടത്തണമെന്നാണ് ആവശ്യം. ഇതിനായി എന്‍ഡിഎസ്എ തുടര്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com