ജലനിരപ്പ് 135 അടി കവിഞ്ഞു! മുല്ലപ്പെരിയാര്‍ ഡാം ശനിയാഴ്ച തുറന്നേക്കും

ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാനുള്ള നടപടികൾ തുടങ്ങി
Mullaperiyar Dam may open tomorrow

ജലനിരപ്പ് 135 അടി കവിഞ്ഞു! മുല്ലപ്പെരിയാര്‍ ഡാം ശനിയാഴ്ച തുറന്നേക്കും

file image

Updated on

കുമളി: ജലനിരപ്പ് 136 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് ശനിയാഴ്ച തുറന്നേക്കും. 136 അടിയെത്തിയാൽ ഡാം തുറക്കുമെന്നു തമിഴ്നാട് പിഡബ്ല്യുഡി വകുപ്പ് അറിയിച്ചതിനെത്തുടർന്ന് അണക്കെട്ടിനു താഴെയുള്ള പ്രദേശവാസികളെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റാൻ ഇടുക്കി ജില്ലാ അധികൃതർ നടപടി തുടങ്ങി. ‌ഇരുപതിലധികം ക്യാംപുകൾ സജ്ജീകരിച്ചു.

വെള്ളിയാഴ്ച (June 27) വൈകിട്ട് 6 മണിയോടെ 135.30 അടിയാണ് അണക്കെട്ടിലെ വെള്ളം. സെക്കൻഡിൽ 3800 ക്യുസെക്സ് വെള്ളമാണു ഡാമിലേക്ക് ഒഴുകിയെത്തുന്നത്. 2500 ക്യുസെക്സ് വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നു. പെരിയാർ, മഞ്ജുമല, ഉപ്പുതറ, ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ, ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളിൽ നിന്നായി 883 കുടുംബങ്ങളിലെ 3220 പേരെ ക്യാംപുകളിലേക്കു മാറ്റാനാണു തീരുമാനം.

2022 ഓഗസ്റ്റിലാണ് അണക്കെട്ട് അവസാനമായി തുറന്നത്. അതിനിടെ, ഇടുക്കി ഡാമിൽ ഇന്നലെ വെള്ളിയാഴ്ച 2360.26 അടിയായി ഉയർന്നു. ഈ മാസം 30 വരെ 2373 അടിയാണ് ഇവിടത്തെ റൂൾ കർവ് പരിധി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com