കേരളത്തിന് തമിഴ്നാടിന്‍റെ മുന്നറിയിപ്പ് ; മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു

ജലനിരപ്പ് 140.10 അടിയായി
മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നു

ജലനിരപ്പ് 140.10 അടിയായി

Updated on

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ബുധനാഴ്ച രാവിലെ 140.10 അടിയായി ഉയർന്നു. ഇതോടെ തമിഴ്നാട് പൊതുമരാമത്ത് വകുപ്പ് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകി.

തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്‍റെ അളവ് സെക്കൻറിൽ 1200 ഘനയടിയായി വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

പരമാവധി സംഭരണ ശേഷിയായ 142 അടിയാണ് റൂൾ കർവ് പരിധി. മഴ കുറഞ്ഞതിനാൽ നീരൊഴുക്കിന്‍റെ ശക്തി കുറഞ്ഞിട്ടുണ്ട്. പക്ഷേ അണക്കെട്ടിലെ ജലനിരപ്പിന് കാര്യമായ കുറവ് വന്നിട്ടില്ല.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com