"അൻവർ സംയമനം പാലിക്കണം, യുഡിഎഫിനെ വഴിയമ്പലമായി കാണരുത്''; മുല്ലപ്പള്ളി രാമചന്ദ്രൻ

അവസര സേവകന്മാരുടെ അവസാന അഭയ കേന്ദ്രമായി യുഡിഎഫ് മാറരുതെന്നും മുല്ലപ്പള്ളി പ്രതികരിച്ചു
Mullappally Ramachandran asks PV Anwar to restraint in UDf

മുല്ലപ്പള്ളി രാമചന്ദ്രൻ | പി.വി. അൻവർ 

Updated on

കോഴിക്കോട്: യുഡിഎഫിൽ വരുമ്പോൾ പി.വി. അൻവർ സംയമനം പാലിക്കണമെന്ന് കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പാർട്ടിയ്ക്ക് വിരുദ്ധമായി സംസാരിക്കരുതെന്നും യുഡിഎഫിനെ വഴിയമ്പലമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. അവസര സേവകന്മാരുടെ അവസാന അഭയ കേന്ദ്രമായി യുഡിഎഫ് മാറരുതെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.

ഐക്യ ജനാധിപത്യ മുന്നണിയിൽ വരുമ്പോൾ അൻവർ സംയമനം കാണിക്കണം. ഐക്യ ജനാധിപത്യ മുന്നണിയുടെ നിലപാടുകളുമായി യോജിക്കുന്നവരെ മാത്രമേ ഉൾപ്പെടുത്താവൂ എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണി ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് പി.വി. അൻവറിനേയും സി.കെ. ജാനുവിനേയും അസോസിയേറ്റ് മെമ്പർമാരായി യുഡിഎഫിൽ ഉൾപ്പെടുത്തിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com