'കൊവിഡ് കാലത്ത് നടന്നത് 1,300 കോടിയുടെ അഴിമതി'; കെ.കെ. ശൈലജയ്‌ക്കെതിരേ ആരോപണവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

കൊവിഡ് പ്രതിരോധത്തിൽ മുൻപന്തിയിൽ ആണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയായിരുന്നു
Mullappilly Ramachandran | KK Shailaja
Mullappilly Ramachandran | KK Shailaja
Updated on

കോഴിക്കോട്: മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്കെതിരേ അഴിമതി ആരോപണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. കൊവിഡ് കാലത്ത് 1300 കോടിയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. പിന്നിൽ മുഖ്യമന്ത്രിയാണെന്നും ഈ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ‌ ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കൊവിഡ് കാലത്ത് നടന്നത് വൻ അഴിമതിയാണ്. കൊവിഡ് പ്രതിരോധത്തിൽ മുൻപന്തിയിൽ ആണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയായിരുന്നു. 1300 കോടിയുടെ അഴിമതിയിൽ മുഖ്യമന്ത്രിയും അന്നത്തെ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും പ്രതികരിച്ചില്ല. പിപിഇ കിറ്റ് അഴിമതി ലോക്സഭ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ചോദിക്കുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

സംസ്ഥാനത്തെ എല്ലാ അഴിമതികളുടെയും പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുമാണ് അന്വേഷണം ആരംഭിക്കേണ്ടത്. കേന്ദ്ര ഏജൻസികൾക്ക് പിണറായിയുടെ മുന്നിൽ മുട്ട് വിറക്കുന്നെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com