റെയിൽപ്പാളത്തിൽ മരം വീണു; എറണാകുളം-തൃശൂർ പാതയിൽ ട്രെയിൻ ഗതാഗതം തടസപ്പെട്ടു

അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റണെമന്നാവശ്യപ്പെട്ട് സ്ഥലം ഉടമയ്ക്ക് നോട്ടീസ് നൽകിയതായി റെയിൽവേ അറിയിച്ചു
multiple express trains halted due to fallen tree in kochi
എറണാകുളം-തൃശൂർ പാതയിൽ മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു
Updated on

കൊച്ചി: റെയിൽപ്പാളത്തിൽ മരം വീണതിനെത്തുടർന്ന് എറണാകുളം-തൃശൂർ പാതയിൽ ട്രെയിൽ ഗതാഗതം തടസപ്പെട്ടു. പച്ചാളത്ത് ലൂർദ് ആശുപത്രിക്ക് സമീപത്ത് മരം വീണത്. മരം മുറിച്ചുമാറ്റാനുള്ള നടപടി തുടങ്ങി. അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റണെമന്നാവശ്യപ്പെട്ട് സ്ഥലം ഉടമയ്ക്ക് നോട്ടീസ് നൽകിയതായി റെയിൽവേ അറിയിച്ചു.

കേരള സമ്പർക്കക്രാന്തി എക്സ്പ്രസ്, മംഗള ലക്ഷദ്വീപ് എക്സ്പ്രസ്, വേണാട് എക്സ്പ്രസ് എറണാകുളം ജംക്ഷനിലും ബിലാസ്പുർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് എറണാകുളം സൗത്ത് ജംഗ്ഷനിലും പിടിച്ചിട്ടിരിക്കുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com