മുനമ്പം ജുഡീഷ്യൽ കമ്മിഷൻ നിയമനം; വിശദീകരണം തേടി ഹൈക്കോടതി

മനസിരുത്തിയാണോ സർക്കാർ കമ്മിഷനെ നിയമിച്ചതെന്ന് സംശയമുണ്ടെന്നും കമ്മിഷന്‍റെ പരിശോധനാ വിഷയങ്ങളിൽ സർക്കാർ വ്യക്തത വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു
munambam judicial commission appointment high court questions government
മുനമ്പം ജുഡീഷ്യൽ കമ്മിഷൻ നിയമനം; വിശദീകരണം തേടി ഹൈക്കോടതി
Updated on

കൊച്ചി: മുനമ്പം ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചതിന്‍റെ നിയമസാധുത തേടി ഹൈക്കോടതി. ഇക്കാര്യത്തിൽ മറുപടി അറിയിക്കാൻ സിംഗിൾ ബെഞ്ച് സർക്കാരിനോട് ആവശ്യപ്പെട്ടു. ജുഡീഷ്യൽ കമ്മിഷന്‍റെ നിയമനം അസാധുവാക്കണമെന്നാവശ്യപ്പെട്ട് വഖഫ് സംരക്ഷണ സമിതി സമർപ്പിച്ച ഹർജിയാണ് കോടതി നിർ‌ദേശം.

104 ഏക്ക‍ർ ഭൂമി വഖഫ് ആണെന്ന് നേരത്തെ സിവിൽ കോടതി കണ്ടെത്തിയതാണെന്നും ജുഡീഷ്യൽ കമ്മിഷനെ വച്ച് ഇതിന്‍റെ സാധുത സർക്കാരിന് എങ്ങനെ പരിശോധിക്കാനാവുമെന്നും കോടതി ചോദിച്ചു. ഉടമസ്ഥാവകാശം സംബന്ധിച്ച കാര്യങ്ങൾ കമ്മീഷൻ പരിശോധിക്കുന്നില്ലെന്ന് സർക്കാ‍ർ മറുപടി നൽകി. മനസിരുത്തിയാണോ സർക്കാർ കമ്മീഷനെ നിയമിച്ചതെന്ന് സംശയമുണ്ടെന്നും കമ്മിഷന്‍റെ പരിശോധനാ വിഷയങ്ങളിൽ സർക്കാർ വ്യക്തത വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com