മുനമ്പം ജുഡീഷ്യൽ കമ്മിഷന് തുടരാം; സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി
Kerala
മുനമ്പം ജുഡീഷ്യൽ കമ്മിഷന് തുടരാം; സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി
സംസ്ഥാന സർക്കാരിന്‍റെ അപ്പീലിലാണ് നടപടി
കൊച്ചി: മുനമ്പം ഭൂമി വിഷയത്തിൽ സർക്കാർ നിയമിച്ച ജുഡീഷ്യൽ കമ്മിഷന് തുടരാമെന്ന് ഹൈക്കോടതി. മുനമ്പം ജുഡീഷ്യൽ കമ്മിഷൻ നിയമനം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സംസ്ഥാന സർക്കാരിന്‍റെ അപ്പീലിലാണ് നടപടി.
ഹർജിക്കാർ ലോക്കൽ സ്റ്റാൻഡി അല്ലെന്നും ജുഡീഷ്യൽ കമ്മിഷൻ ശുപാർശകളുമായി സർക്കാരിന് മുന്നോട്ട് പോവാമെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.
ഭൂമി വഖഫ് വകയാണെന്ന് വഖഫ് ബോര്‍ഡ് വ്യക്തമാക്കിയതാണെന്നും ഈ സാഹചര്യത്തില്‍ വിഷയം പരിഗണിക്കാന്‍ വഖഫ് ട്രൈബ്യൂണലിന് മാത്രമാണ് അധികാരമെന്നും വ്യക്തമാക്കിയായിരുന്നു കമ്മീഷന്‍ നിയമനം സിംഗിൾ ബെഞ്ച് റദ്ദാക്കിയത്.