

മുനമ്പം ഭൂമി പ്രശ്നം; സിംഗിൾ ബെഞ്ച് വിധിക്കെതിരേ അപ്പീൽ നൽകി ഭൂസംരക്ഷണ സമിതി
കൊച്ചി: മുനമ്പം ഭൂമി പ്രശ്നത്തിൽ അപ്പീലുമായി ഭൂസംരക്ഷണ സമിതി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. ജില്ലാ കലക്റ്ററുടെ ഉത്തരവ് സ്റ്റേ ചെയ്ത സിംഗിൾ ബെഞ്ച് നടപടിക്കെതിരേയാണ് അപ്പീൽ.
റവന്യൂ അവകാശങ്ങൾ പൂർണമായും പുനസ്ഥാപിക്കണമെന്ന ജില്ലാ കലക്റ്ററുടെ ഉത്തരവിനെതിരേ കൊച്ചി സ്വദേശികൾ സമർപ്പിച്ച ഹർജിയിലാണ് സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്തത്. കോടതിയുടെ നേരത്തെയുള്ള ഇടക്കാല ഉത്തരവ് പ്രകാരം ഭൂനികുതി പിരിക്കാൻ മാത്രമാണ് അനുമതിയെന്നും പോക്കുവരവിന് അനുമതിയില്ലെന്നും കോടതി വ്യക്തമാക്കുകയായിരുന്നു.