മുനമ്പത്തുകാർ‌ക്ക് ഭൂനികുതി അടയ്ക്കാം; സർക്കാരിന് ഹൈക്കോടതിയുടെ അനുമതി

മുനമ്പത്തുകാർക്ക് ആശ്വാസമായി കോടതി ഉത്തരവ്
മുനമ്പത്തുകാർ‌ക്ക് ഭൂനികുതി അടയ്ക്കാം

മുനമ്പത്തുകാർക്ക് ആശ്വാസമായി കോടതി ഉത്തരവ്

Updated on

കൊച്ചി: മുനമ്പത്ത് താമസിക്കുന്നവരുടെ ഭൂനികുതി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെഅനുമതി. കേസിൽ അന്തിമ വിധി വരുന്നത് വരെ താൽക്കാലികമായി ഭൂനികുതി പിരിക്കാനാണ് കോടതിയുടെ നിർദേശം. മുനമ്പം വഖഫ് ഭൂമിയല്ലെന്ന് നേരത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

ഭൂ നികുതി സ്വീകരിക്കാൻ റവന്യൂ അധികാരികൾക്ക് നിർദേശം നൽകണമെന്ന ഭൂസംരക്ഷണ സമിതിയുടേത് ഉൾപ്പെടെയുള്ള നിരവധി ഹർജികളാണ് കോടതിയുടെ മുന്നിലെത്തിയത്.

മുനമ്പം വഖഫ് ഭൂമിയല്ലെന്ന ഡിവിഷൻബെഞ്ചിന്‍റെ ഉത്തരവിനെ തുടർന്ന് ഭൂസംരക്ഷണ സമിതിയുടേത് ഉൾപ്പെടെയുള്ള ഹർജികൾ നേരെത്തെ പരിഗണിക്കണമെന്ന് സർക്കാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ജസ്റ്റിസ് സി.ജയചന്ദ്രൻ ഇടക്കാല ഉത്തരവിറക്കിയത്.

1950 ലെ ആധാരപ്രകാരം ഇത് ഫറൂഖ് കോളെജിനുള്ള ദാനമാണെന്നും, ഭൂമി തിരിച്ചെടുക്കാനുള്ള നിയമം വന്നതോടെ ഭൂമി വഖഫ് അല്ലാതെയായെന്നും നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. അതേസമയം മുനമ്പം വഖഫ് ഭൂമിയല്ലെന്ന കോടതി വിധിക്കെതിരേ വഖഫ് സംരക്ഷണസമിതി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com