മുനമ്പം വഖഫ് ഭൂമി കേസ്; ശനിയാഴ്ച വഖഫ് ട്രിബ്യൂണൽ പരിഗണിക്കും

കേസിൽ മൂന്ന് പേരാണ് പുതുതായി ട്രിബ്യൂണലിൽ ഹർജി നൽകിയത്.
Munambam Waqf land case to be considered by Kozhikode Waqf Tribunal on Saturday

മുനമ്പം വഖഫ് ഭൂമി കേസ്; ശനിയാഴ്ച വഖഫ് ട്രിബ്യൂണൽ പരിഗണിക്കും

Updated on

കോഴിക്കോട്: മുനമ്പം വഖഫ് ഭൂമി കേസ് ശനിയാഴ്ച കോഴിക്കോട് വഖഫ് ട്രിബ്യൂണൽ പരിഗണിക്കും. ഭൂമി വഖഫായി രജിസ്റ്റർ ചെയ്തതിനെ ചേദ്യം ചെയ്ത മുനമ്പം നിവാസികൾ നൽകിയ ഹർജി ഫയലിൽ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കാര്യത്തിലാണ് ശനിയാഴ്ച വാദം നടക്കുന്നത്.

കേസിൽ മൂന്ന് പേരാണ് പുതുതായി ട്രിബ്യൂണലിൽ ഹർജി നൽകിയത്. മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട് കൊച്ചിയിൽ ചേർന്ന സിറ്റിങിൽ‌ പറവൂർ സബ് കോടതിയിലുളള രേഖകൾ വിളിച്ച് വരുത്താൻ ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു. മുനമ്പത്തെ ഭൂമി വഖഫായി പ്രഖ്യാപിച്ചതിനും പിന്നീട് അതിനെ വഖഫായി രജിസ്റ്റർ ചെയ്തതിനും എതിരേ കോഴിക്കോട് ഫറൂഖ് കോളെജ് മാനേജ്മെന്‍റാണ് ട്രൂബ്യൂണലിനെ സമീപിച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com