

മുനവറലി ശിഹാബ് തങ്ങൾ
കോഴിക്കോട്: എസ്ഐആറിനെതിരായ ഹർജിയിൽ സുപ്രീംകോടതിയിൽ സ്വയം വാദിച്ച പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ പ്രശംസിച്ച് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവറലി ശിഹാബ് തങ്ങൾ. വോട്ടവകാശത്തെ വെല്ലുവിളിക്കുമ്പോൾ മമത മൗനത്തിന് പകരം ഭരണഘടന തെരഞ്ഞെടുത്തത് ഉചിതമായ തീരുമാനമാണ്. ഒരിക്കൽ കൂടി അഭിഭാഷക വേഷമണിഞ്ഞ് അചഞ്ചലയായി ദീദി സുപ്രീംകോടതിയിലേക്ക്. ഇത് നമ്മുക്ക് ചുറ്റും കാണുന്ന രാഷ്ട്രീയ വാചാടോപമല്ല. നടപടിയും നിലപാടുമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെ തങ്ങൾ നിലപാട് അറിയിച്ചത്.
എസ്ഐആർ ചോദ്യം ചെയ്ത് നൽകിയ പുതിയ ഹർജിയിലാണ് മമത സുപ്രീംകോടതിയിൽ നേരിട്ട് ഹാജരായി വാദിച്ചത്. എസ്ഐആറിൽ ആധാർ കാർഡ് രേഖയായി പരിഗണിക്കുന്നില്ലെന്ന് മമത പറഞ്ഞു. അസമിൽ എസ്ഐആർ നടപ്പാക്കാത്തതിനെയും മമത ചോദ്യം ചെയ്തു.