സിപിഎമ്മിൽ ചേരാത്തതുകൊണ്ട് വെള്ളനാട് ശശിക്ക് വൈരാഗ‍്യമുണ്ടായിരുന്നു, മുണ്ടേല മോഹനന്‍റെ മരണത്തിൽ ആരോപണവുമായി കുടുംബം

മോഹനന്‍റെ ആത്മഹത‍്യ കുറിപ്പ് പുറത്തുവിട്ടുകൊണ്ടാണ് കുടുംബത്തിന്‍റെ ആരോപണം
Vellanad Sasi was enraged because he did not join the CPM, family alleges Mundela Mohanan's death
മോഹനൻ
Updated on

തിരുവനന്തപുരം: മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണസംഘം പ്രസിഡന്‍റ് മോഹനൻ ആത്മഹത‍്യ ചെയ്ത് സംഭവത്തിൽ സിപിഎം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശിക്കെതിരെ ആരോപണവുമായി കുടുംബം. മോഹനൻ സിപിഎമ്മിൽ ചേരാത്തതുകൊണ്ട് ശശിക്ക് വൈരാഗ‍്യമുണ്ടായിരുന്നെന്നും ബാങ്കിലെ നിക്ഷേപകരെ വെള്ളനാട് ശശി ഇളക്കിവിട്ടുവെന്നും കുടുബം ആരോപിച്ചു.

മോഹനന്‍റെ ആത്മഹത‍്യ കുറിപ്പ് പുറത്തുവിട്ടുകൊണ്ടാണ് കുടുംബത്തിന്‍റെ ആരോപണം. കുറിപ്പിൽ ശശിയടക്കമുള്ളവരുടെ പേരുണ്ട്. സംഭവത്തിൽ സമഗ്രമായി അന്വേഷണം നടത്തണമെന്നും കുടുംബം മാധ‍്യമങ്ങളോട് പറഞ്ഞു. നവംബർ 20 ന് രാവിലെ കാട്ടാക്കട അമ്പൂരി തേക്കുപാറയിലെ സ്വന്തം റിസോർട്ടിന് പുറകിലാണ് മോഹനനെ ആത്മഹത‍്യ ചെയ്ത നിലയിൽ കണ്ടെത്തിയ്ത്.

നിക്ഷേപകർക്ക് പണം തിരിച്ച് കൊടുക്കാത്തതിനാൽ കോൺഗ്രസ് ഭരിച്ചിരുന്ന സഹകരണസംഘത്തിനെതിരെ ഏറെനാളായി പ്രതിഷേധമുണ്ടായിരുന്നു. സഹകരണ സംഘം രജിസ്ട്രാറുടെ അന്വേഷണത്തിൽ 34 കോടി തിരിമറി കണ്ടെത്തിയിരുന്നു.

ഇതിനു പിന്നാലെ ഭരണസമിതി പിരിച്ചുവിട്ടിരുന്നു. ബാങ്ക് ക്രമക്കേട് പുറത്ത് വന്നതിന് പിന്നാലെ മോഹനൻ ഒളിവിൽപോവുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com