പദ്മശ്രീ മുനി നാരായണ പ്രസാദ് അന്തരിച്ചു

വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു മരണം
muni narayana prasad died

മുനി നാരായണ പ്രസാദ്

Updated on

തിരുവനന്തപുരം: എഴുത്തുകാരൻ, ചിന്തകൻ, സന‍്യാസി എന്നീ നിലകളിലെല്ലാം അറിയപ്പെട്ടിരുന്ന മുനി നാരായണ പ്രസാദ് (87) അന്തരിച്ചു. വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ ശനിയാഴ്ച പുലർച്ചെയോടെയായിരുന്നു മരണം. ഹൃദയസംബന്ധമായ അസുഖം ബാധിച്ചതിനെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

നിത‍്യചൈതന‍്യയതിയുടെ പ്രധാന ശിഷ‍്യനായിരുന്ന മുനി നാരായണ പ്രസാദിനെ 2024ൽ രാജ‍്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു. ഇതു കൂടാതെ സാഹിത‍്യ അക്കാഡമി പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

logo
Metro Vaartha
www.metrovaartha.com