
തിരുവല്ല: തിരുവല്ല നഗരസഭയിൽ ഭരണം പിടിച്ചെടുത്ത് യുഡിഎഫ്. നഗരസഭ അധ്യക്ഷയായി അനു ജോർജ് തെരഞ്ഞെടുക്കപ്പെട്ടു. ഒൻപത് മാസങ്ങൾക്കു ശേഷമാണ് യുഡിഎഫ് വീണ്ടും അധികാരത്തിലെത്തുന്നത്.
എൽഡിഎഫ് സ്ഥാനാർഥി ലിൻഡ തോമസിനെ 15 ന് എതിരെ 17 വോട്ടുകൾ നേടിയാണ് അനു ജോർജ് തോൽപ്പിച്ചത്. ബിജെപിയും എസ്ഡിപിഐയും വോട്ട് ചെയ്തിരുന്നില്ല.