രാജമല ഇന്ന് തുറക്കും

കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ഇരവികുളം ദേശീയോദ്യാനം അടച്ചത്. തുടർന്ന് രാജമലയിൽ പ്രവേശനം നിരോധിച്ചു
രാജമല ഇന്ന് തുറക്കും

മൂന്നാർ: വരയാടുകളുടെ പ്രജനന കാലത്തെത്തുടർന്ന് രണ്ട് മാസമായി അടച്ചിട്ടിരുന്ന ഇരവികുളം ദേശീയോദ്യാനത്തിൽ ഉൾപ്പെട്ട രാജമല ഇന്ന് തിങ്കളാഴ്ച തുറക്കും. ഇരവികുളത്ത് ഇതുവരെ 110ലധികം വരയാടിൻകുഞ്ഞുങ്ങൾ പിറന്നതായാണ് അനൗദ്യോഗിക കണക്ക്. കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ഇരവികുളം ദേശീയോദ്യാനം അടച്ചത്. തുടർന്ന് രാജമലയിൽ പ്രവേശനം നിരോധിച്ചു.

ഏപ്രിൽ അവസാനം വരയാടുകളുടെ കണക്കെടുപ്പ് നടക്കും. കഴിഞ്ഞ വർഷം മേയിൽ നടത്തിയ കണക്കെടുപ്പിൽ മേഖലയിൽ 803 വരയാടുകളെ കണ്ടെത്തിയിരുന്നു. കൊച്ചി-ധനുഷ്കോടി ദേ ശീയപാത വഴി, കൊച്ചി, തേനി ഭാഗത്തുനിന്നു വരുന്നവർക്ക് മൂന്നാർ ടൗണിലെത്തിയ ശേഷം മറയൂ ർ റോഡിൽ എട്ട് കിലോമീറ്റർ സഞ്ചരിച്ച് അഞ്ചാംമൈലിലെ രാജമല പ്രവേശനകവാടത്തിലെത്താം.

സന്ദർശനം രാവിലെ എട്ടു മുതൽ വൈകീട്ട് 4.30 വരെ. രാജമല സന്ദർശനം പൂർണമായി ഓൺലൈൻ സംവിധാനമാക്കുന്നതിന്റെ ഭാഗമായി ഇത്തവണ മുതൽ വാട്സ്ആപ് വഴി ലഭിക്കുന്ന ക്യൂആർ കോഡ് വഴി ചാറ്റ്ബോട്ടിൽ പോയി വേഗത്തിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സംവിധാനവും ഏർപ്പെടു ത്തിയിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.