കൊടും ചൂടിൽ നിന്നും മോചനം വേണോ? എന്നാൽ വേഗം മൂന്നാറിലേക്ക് വിട്ടോളൂ

പ്രദേശത്തെ പുൽമേടുകളിൽ വ്യാപക മഞ്ഞ് വീഴ്ചയാണ് അനുഭവപ്പെടുന്നത്
munnar temperature is zero degrees
കൊടും ചൂടിൽ നിന്നും മോചനം വേണോ? എന്നാൽ വേഗം മൂന്നാറിലേക്ക് വിട്ടോളൂ
Updated on

അടിമാലി: ഒരിടവേളയ്ക്കു ശേഷം മൂന്നാറിൽ വീണ്ടും അതിശൈത്യം. പ്രദേശത്തെ കുറഞ്ഞ താപനില പൂജ്യം ഡി​ഗ്രി സെൽഷ്യസ് തിങ്കളാഴ്ച പുലർച്ചെ മാട്ടുപ്പെട്ടി ചെണ്ടുവര, ലക്ഷ്മി എസ്റ്റേറ്റ് എന്നിവിടങ്ങളിൽ രേഖപ്പെടുത്തി. സെവൻമല, ദേവികുളം, നല്ലതണ്ണി എന്നിവിടങ്ങളിൽ കുറഞ്ഞ താപനില ഒരു ഡി​ഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.

പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞ് വീഴ്ചയാണ് അനുഭവപ്പെടുന്നത്. ഇതോടെ പ്രദേശത്തേക്ക് വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്നു. വരും ദിവസങ്ങളിലും താപനില വീണ്ടും താഴുമെന്നാണ് സൂചന.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com