പടയപ്പ വീണ്ടും ജനവാസ മേഖലയിലിറങ്ങി; വീട് ഭാഗികമായി തകർത്തു

മദപാടിൽ ആയതിനാൽ പടയപ്പ കൂടുതൽ ആക്രമണകാരിയാണ്
munnar wild elephant padayappa attack

പടയപ്പ വീണ്ടും ജനവാസ മേഖലയിലിറങ്ങി; വീട് ഭാഗികമായി തകർത്തു

Updated on

മൂന്നാർ: ഇടുക്കി മൂന്നാറിൽ വീണ്ടും ജനവാസ മേഖലയിൽ പടയപ്പ ഇറങ്ങി. ദേവികുളം ലോക്ക് ഹാർട് മേഖലയിൽ ആണ് പടയപ്പയിറങ്ങിയത്. തുടർന്ന് ശനിയാഴ്ച രാത്രി 9 മണിയോടെ ലോക്ക് ഹാർട്ട് എസ്റ്റേറ്റിലെ ലയത്തിലുള്ള സച്ചു എന്നയാളുടെ വീട് ഭാഗികമായി തകർത്തു.

സച്ചുവിന്‍റെ വഴിയോര കച്ചവട കേന്ദ്രവും കഴിഞ്ഞ ദിവസം ആന തകർത്തിരുന്നു. മദപ്പാടിൽ ആയതിനാൽ പടയപ്പ കൂടുതൽ ആക്രമണകാരിയാണ്. കഴിഞ്ഞ ദിവസങ്ങളിലും കാട്ടാന ആക്രമണം നടത്തുകയും വാഹനങ്ങൾ തടയുക‍യും ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com