മുൻഷിയിലെ അഭിനേതാവ് ഹരീന്ദ്രകുമാര്‍ അന്തരിച്ചു

തിരുവനന്തപുരത്ത് വച്ച് കുഴഞ്ഞു വീഴുകയായിരുന്നു
munshy actor harindra kumar passes away

ഹരീന്ദ്രകുമാര്‍

Updated on

തിരുവനന്തപുരം: രാഷ്ട്രീയ ആക്ഷേപഹാസ്യമായ മുൻഷിയെന്ന പരിപാടിയിലെ അഭിനേതാവ് ഹരീന്ദ്രകുമാര്‍ അന്തരിച്ചു. 46 വയസായിരുന്നു. ഞായറാഴ്ച രാത്രി തിരുവനന്തപുരത്ത് റോഡിൽ കുഴഞ്ഞുവീണായിരുന്നു അന്ത്യം.

കുഴഞ്ഞുവീണ ഹരീന്ദ്രകുമാറിനെ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീണുകിടക്കുന്നത് കണ്ട് യുവാക്കള്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഇലിപ്പോട് സ്വദേശിയായ ഹരീന്ദ്രകുമാർ. 18 വര്‍ഷത്തോളം തുടര്‍ച്ചയായി മുൻഷിയിൽ അഭിനയിച്ചതിന് ഗിന്നസ് ബുക്കിലും ഹരീന്ദ്രകുമാര്‍ ഇടംപിടിച്ചിട്ടുണ്ട്. മുൻഷിയിലെ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയ കഥാപാത്രമാണ് ഹരീന്ദ്രകുമാറിന്‍റേത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com