മൂന്ന് വയസുകാരിയുടെ കൊലപാതകം: അമ്മ സന്ധ്യയ്ക്ക് മാനസിക പ്രശ്നമില്ലെന്ന് അമ്മാവൻ സുഗതൻ
Kerala
മൂന്ന് വയസുകാരിയുടെ കൊലപാതകം: അമ്മയ്ക്ക് മാനസിക പ്രശ്നമില്ലെന്ന് അമ്മാവൻ
ഭർത്താവിന്‍റെ വീട്ടിൽ പീഡനവും മർദനവും നേരിട്ടതായി സന്ധ്യ അമ്മയോട് പറഞ്ഞിട്ടുണ്ടെന്ന് അമ്മാവൻ.
കൊച്ചി: എറണാകുളം മൂഴിക്കുളത്ത് മൂന്നുവയസുകാരി കല്യാണിയെ പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ അമ്മ സന്ധ്യയ്ക്ക് മാനസിക പ്രശ്നമില്ലെന്ന് അമ്മാവൻ സുഗതൻ.
ഭർത്താവിന്‍റെ വീട്ടിൽ പീഡനവും മർദനവും നേരിട്ടതായി സന്ധ്യ അമ്മയോട് പറഞ്ഞിട്ടുണ്ടെന്നും, കുഞ്ഞിനെ കൊല്ലാൻ സന്ധ്യയ്ക്ക് വ്യക്തമായ കാരണമുണ്ടാകുമെന്നും അത് പൊലീസ് അന്വേഷിച്ച് കണ്ടെത്തണമെന്നും അമ്മാവൻ പറഞ്ഞു.
തിങ്കളാഴ്ച കാണാതായ കുട്ടിയുടെ മൃതദേഹം ചൊവ്വാഴ്ച പുലർച്ചെ മൂന്നു മണിയോടെയാണ് ചാലക്കുടി പുഴയിൽ നിന്ന് കണ്ടെത്തിയത്.