കസ്റ്റഡിയിലെടുത്ത പ്രതിക്ക് ഹോട്ടൽ റൂമിൽ താമസമൊരുക്കി; എസ്ഐ​യ്ക്ക് സസ്പെൻഷൻ

ട്രെയ്‌നിൽ പോയ എസ്ഐ തിരികെ എത്തിയത് വിമാനത്തിൽ
museum si suspended kerala police

കസ്റ്റഡിയിലെടുത്ത പ്രതിക്ക് ഹോട്ടൽ റൂമിൽ താമസമൊരുക്കി; എസ്ഐ​യ്ക്ക് സസ്പെൻഷൻ

file

Updated on

തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പിന് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ ഹോട്ടലിൽ താമസിക്കാൻ അനുമതി നൽകിയ എസ്ഐ​യ്ക്ക് സസ്പെൻഷൻ. തിരുവനന്തപുരം മ്യൂസിയം എസ്ഐ ഷെഫിനെ ആണ് സസ്‌പെന്‍ഡ് ചെയ്തത്.

എംബിബിഎസ് അഡ്മിഷൻ തട്ടിപ്പ് നടത്തിയതിന് ഒരു സ്ത്രീയെ ഹരിദ്വാരിൽ നിന്നും മ്യൂസിയം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയി​രുന്നു. പ്രതിക്ക് താമസിക്കുന്നതിന് ഹോട്ടലിൽ മുറിയെടുത്ത് നൽകിയതാണ് ഷെഫിന് തിരിച്ചടിയായത്.

കൂടാതെ അങ്ങോട്ട് ട്രെയ്‌നിൽ പോയ എസ്ഐ തിരികെ വിമാനത്തിലെത്തിയിട്ടും ജോലിക്ക് ഹാജരായില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. തിരികെയെത്തിയ ശേഷം എസ്ഐ അനുമതിയില്ലാതെ കുട്ടിക്കാനത്ത് സിനിമാ ഷൂട്ടി​ങ്ങിന് പോയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തതോടെ സസ്പെ​ൻ​ഡ് ചെയ്യുകയായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com