സംഗീതജ്ഞൻ കെ.ജി. ജയൻ അന്തരിച്ചു

പ്രശസ്ത സിനിമ താരം മനോജ് കെ. ജയന്‍ മകനാണ്
സംഗീതജ്ഞൻ കെ.ജി. ജയൻ അന്തരിച്ചു

കൊച്ചി: പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ കെ.ജി ജ‍യൻ അന്തരിച്ചു. തൃപ്പൂണിത്തുറയിലെ വീട്ടിൽവെച്ചായിരുന്നു അന്ത്യം. പ്രശസ്ത സിനിമ താരം മനോജ് കെ ജയന്‍ മകനാണ്.

ജയവിജയ എന്ന പേരിൽ ഇരട്ട സഹോദരനൊപ്പം നിരവധി കച്ചേരികൾ നടത്തിയിരുന്നു. സിനിമ ഭക്തിഗാനങ്ങളിലൂടെ കർണാടക സംഗീതത്തെ ജനകീയമാക്കിയ സംഗീതജ്ഞൻ കൂടിയായിരുന്നു കെ.ജി ജയൻ. ധർമശാസ്താ, നിറകുടം, സ്നേഹം, തെരുവുഗീതം തുടങ്ങിയ സിനിമകളിലെ ഗാനങ്ങൾ ശ്രദ്ധയിൽപ്പെട്ടു. പാദപൂജ, ഷണ്മുഖപ്രിയ, പാപ്പാത്തി എന്നീ തമിഴ് ചിത്രങ്ങൾക്കും ഈണം പകർന്നിട്ടുണ്ട് ജയവിജയ.

2019 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. കേരള സംഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കോട്ടയം നാഗമ്പടം കടമ്പൂത്ര മഠത്തിൽ ഗോപാലൻ തന്ത്രിയുടെയും പൊൻകുന്നം തകടിയേൽ കുടുംബാംഗം പതേരയായ നാരാണഇയമ്മയുടെയും മകനായിട്ടാണ് ജനനം. ശ്രീനാരായണഗുരുവിന്‍റെ നേർ ശിഷ്യനായിരുന്നു അച്ഛൻ ഗോപാലൻ തന്ത്രി. ഭാര്യ പരേതയായ സരോജിനി അധ്യാപികയായിരുന്നു. ബിജു കെ. ജയൻ എന്നൊരു മകൻകൂടിയുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com