
ഔസേപ്പച്ചൻ
തൃശൂർ: ബിജെപി വികസന മുന്നേറ്റ ജാഥയിൽ പങ്കെടുത്ത് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. ഔസേപ്പച്ചനൊപ്പം രാഷ്ട്രീയ നിരീക്ഷകൻ ഫക്രുദിൻ അലിയും വേദിയിലെത്തി.
ബിജെപി സംസ്ഥാന ഉപാധ‍്യക്ഷൻ ബി. ഗോപാലകൃഷ്ണനാണ് ജാഥ നയിക്കുന്നത്. ഇരുവരെയും ഗോപാലകൃഷ്ണൻ ബിജെപിയിലേക്ക് ക്ഷണിച്ചു.
രാജ‍്യത്തിനു വേണ്ടി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നു പറഞ്ഞ ഔസേപ്പച്ചൻ രാജ‍്യത്തിന്‍റെ വളർച്ചയ്ക്കു വേണ്ടി പ്രവർത്തിക്കുന്ന ആളാണ് ഗോപാലകൃഷ്ണനെന്നും പറഞ്ഞു. ഗോപാലകൃഷ്ണൻ നല്ല നേതാവാണെന്നും നേതൃനിരയിലേക്ക് വരാൻ യോഗ‍്യനാണെന്നും ഫക്രുദിൻ അലിയും പറഞ്ഞു.