സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരേ വഞ്ചനാ കുറ്റത്തിന് കേസ്

സംഗീത നിശയുടെ സംഘാടനം ഏറ്റെടുത്തത് കൊച്ചിയിലെ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയായ അറോറയായിരുന്നു.
music director shaan rahman booked for fraud

ഷാൻ റഹ്മാൻ

Updated on

കൊച്ചി: സംഗീത സംവിധായകൻ ഷാൻ റഹ്മാനെതിരേ വഞ്ചനാ കുറ്റത്തിന് കേസെടുത്ത് എറണാകുളം സൗത്ത് പൊലീസ്. കൊച്ചിയിൽ സംഗീത നിശ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി നൽകിയ പരാതിയിലാണ് ഷാനിനെതിരേ കേസെടുത്തത്. ജനുവരിയിൽ 23 ന് ഷാൻ റഹ്മാന്‍റെ നേതൃത്വത്തിൽ എറ്റേണൽ റേ പ്രൊഡക്ഷൻസ് എന്ന മ്യൂസിക് ബാന്‍റ് കൊച്ചിയിൽ സംഘടിപ്പിച്ച ഉയിരെ എന്ന പേരിൽ സംഗീത നിശയുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക തർക്കവും വഞ്ചനാ കേസും.

സംഗീത നിശയുടെ സംഘാടനം ഏറ്റെടുത്തത് കൊച്ചിയിലെ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയായ അറോറയായിരുന്നു. ഇതിൽ 38 ലക്ഷം രൂപയാണ് അറോറയ്ക്ക് ചെലവായത്. എന്നാൽ ഒരു രൂപ പോലും തിരികെ നൽകിയില്ലെന്നാണ് അറോറ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനി ഉടമ നിജു രാജു വ്യക്തമാക്കുന്നത്.

എന്നാൽ പണം ചോദിച്ച് ഷാനിനെ ബന്ധപ്പെട്ടപ്പോൾ തന്നെ ഭീഷണിപ്പെടുത്തുകയും കളളക്കേസിൽ കുടുക്കുമെന്നുമാണ് ഷാൻ പറഞ്ഞതെന്ന് നിജു പറയുന്നു.

ഷാനിനെതിരേ വഞ്ചനാ കുറ്റത്തിന് കേസെടുത്തതോടെ ഷാൻ മുൻകൂർ ജാമ്യാപേക്ഷയുമായി ജില്ലാ കോടതിയെ സമീപിച്ചിരിക്കുകയാണ്. പരിപാടിക്കിടെ നിരോധിത മേഖലയിൽ ഡ്രോൺ പറത്തിയതിലും റോഡിൽ ഗതാഗത തടസമുണ്ടാക്കിയതിലും ഷാനിനെതിരേ മറ്റ് കേസുകളുമുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com