സംഗീതജ്ഞൻ അനൂപ് വെളളാറ്റഞ്ഞൂർ തൂങ്ങി മരിച്ച നിലയിൽ

തൃശൂർ ആസ്ഥാനമായുള്ള ഇലഞ്ഞിക്കൂട്ടം എന്ന ബാൻഡിന്‍റെ സ്ഥാപകനാണ് അനൂപ്.
Musician and artist Anoop Vellatanjoor found hanging

അനൂപ് വെളളാറ്റഞ്ഞൂർ

Updated on

തൃശൂർ: സംഗീതജ്ഞനും വിവേകോദയം ഹർസെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനും സ്കൂൾ വൃന്ദവാദ്യ സംഘം പരിശീലകനും കലാകാരനുമായ അനൂപ് വെളളാറ്റഞ്ഞൂരിനെ (41) മരിച്ച നിലയിൽ കണ്ടെത്തി. വടക്കേച്ചിറയ്ക്ക് സമീപത്തെ ഫ്ലാറ്റിൽ ചൊവ്വാഴ്ച രാവിലെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

തൃശൂർ ആസ്ഥാനമായുള്ള ഇലഞ്ഞിക്കൂട്ടം എന്ന ബാൻഡിന്‍റെ സ്ഥാപകനാണ്. സംസ്കാരം ബുനധനാഴ്ച രാവിലെ 10.30ന് വെള്ളാറ്റഞ്ഞൂരിലെ വീട്ടുവളപ്പിൽ.

വെള്ളാറ്റഞ്ഞൂർ കല്ലാറ്റ് പരേതനായ പീതാംബരന്‍റെയും തയ്യൂർ ഗവ. സ്കൂൾ റിട്ട. അധ്യാപിക രാജലക്ഷ്മിയുടെയും മകനാണ്. ഭാര്യ: പാർവതി (ആയുർവേദ ഡോക്റ്റർ). മക്കൾ: പാർവണ, പാർഥിപ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com