

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ സംസ്ഥാന സെക്രട്ടറി പി.എം.എ. സലാമിനെ തള്ളി മുസ്ലിം ലീഗ്. പ്രതിപഷക്ഷത്തിന്‍റെ ചുമതലയാണെന്ന, രാഷ്ട്രീയവിമർശനങ്ങളാവാം. എന്നാലത് വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോവരുതെന്നും മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാടി സാദിഖലി തങ്ങൾ പ്രതികരിച്ചു.
മുഖ‍്യമന്ത്രി ആണും പെണ്ണും കെട്ടവനായതുകൊണ്ടാണ് പിഎം ശ്രീയിൽ ഒപ്പിട്ടതെന്നായിരുന്നു സലാമിന്‍റെ പരാമർശം. ഒന്നുകിൽ ആണാവണം അല്ലെങ്കിൽ പെണ്ണാവണം. ഇതു രണ്ടുമല്ലാത്ത മുഖ‍്യമന്ത്രിയെ കിട്ടിയത് അപമാനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. വാഴക്കാട് പഞ്ചായത്ത് മുസ്‌ലിം ലീഗ് സമ്മേളനത്തിലെ ഉദ്ഘാടന പ്രസംഗത്തിനിടെ പിഎംഎ സലാമിന്‍റെ പരാമർശം.