മുസ്ലിം ലീഗിന്റെ കൊടി വീശി; എംഎസ്എഫ് - കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ കൈയാങ്കളി

മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രവർത്തകരെ നിയന്ത്രിക്കുകയായിരുന്നു
മുസ്ലിം ലീഗിന്റെ കൊടി വീശി; എംഎസ്എഫ് - കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ കൈയാങ്കളി

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ വണ്ടൂരില്‍ എംഎസ്എഫ് കെഎസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ കയ്യാങ്കളി. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ പ്രചരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കോൺക്ലേവ് പരിപാടിക്കു ശേഷം നടന്ന സംഗീത നിശയില്‍ എംഎസ്എഫ് പ്രവര്‍ത്തകര്‍ മുസ്ലീംലീഗിന്റെയും എംഎസ്എഫിന്റെയും കൊടി വീശിയതാണ് സംഘർഷത്തിൽ കലാശിച്ചത്.

രാഹുല്‍ ഗാന്ധിയുടെ പ്രചരണത്തില്‍ കൊടി ഉപയോഗിക്കേണ്ടതില്ല എന്ന ധാരണ തെറ്റിച്ച് രാത്രി എട്ടോടെ ഒരു വിഭാഗം എംഎസ്എഫ് പ്രവര്‍ത്തകര്‍ കൊടി വീശിയതിനെ കെ എസ് യു പ്രവര്‍ത്തകര്‍ ചേദ്യം ചെയ്യുകയായിരുന്നു. ഇത് സംഘർഷത്തിന് കാരണമായി. തുടർന്ന് മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രവർത്തകരെ നിയന്ത്രിക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com