പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യണം; മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ

കേന്ദ്രസർക്കാർ കോടതിയിലെ ഉറപ്പ് ലംഘിച്ചെന്നാണ് ലീഗ് ഹർജിയിൽ പ്രധാനമായും ഉന്നയിക്കുന്നത്
PK Kunhalikutty
PK Kunhalikuttyfile

മലപ്പുറം: സിഎഎ ചട്ടങ്ങൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ ഹർജി നൽകി. പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയാണ് ഹർജി ഫയൽ ചെയ്തത്. വിഷയം ചർച്ച ചെയ്യാൻ ലീഗിന്‍റെ അടിയന്തര യോഗം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് പാണക്കാട് ചേരും.

അഭയാർഥികൾക്ക് പൗരത്വം നൽകുന്നതിനോട് ലീഗിന് എതിർപ്പില്ല. എന്നാൽ, മുസ്ലിംകളെ മാത്രം മാറ്റിനിർത്തുന്ന സമീപനം ശരിയല്ല. മുസ്ലിംകൾക്കും പൗരത്വം രജിസ്റ്റർ ചെയ്യാനുള്ള അവസരമൊരുക്കണമെന്നും ലീഗ് ഹർജിയിൽ ആവശ്യപ്പെടുന്നു.

കേന്ദ്ര സർക്കാർ കോടതിയിലെ ഉറപ്പ് ലംഘിച്ചെന്നാണ് ലീഗ് ഹർജിയിൽ പ്രധാനമായും ഉന്നയിക്കുന്നത്. പ്രത്യേക മതവിഭാഗങ്ങൾക്ക് മാത്രം പൗരത്വമെന്ന വ്യവസ്ഥ തട‍യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, കേന്ദ്ര നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കേരള സർക്കാരും ഡിവൈഎഫ്ഐയും സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് വിവരം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com