ലീഗിന്‍റെ ദേശീയ കമ്മിറ്റിയിൽ ചരിത്രത്തിലാദ്യമായി 2 വനിതകൾ; പക്ഷെ പോസ്റ്ററിലില്ല, പ്രതിഷേധമുയർന്നതോടെ തിരുത്തി

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് കേരള സ്റ്റേറ്റിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിനു താഴെയാണ് രൂക്ഷ വിമർശനം ഉയർന്നത്
muslim league national committee poster lacks pictures of women leaders

ലീഗിന്‍റെ ദേശീയ കമ്മിറ്റിയിൽ ചരിത്രത്തിലാദ്യമായി 2 വനിതകൾ; പക്ഷെ പോസ്റ്ററിലില്ല, പ്രതിഷേധമുയർന്നതോടെ തിരുത്തി

Updated on

കോഴിക്കോട്: ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്‍റെ ദേശീയ കമ്മിറ്റിയിൽ ചരിത്രത്തിലാദ്യമായി 2 വനിതകളെ ഉൾപ്പെടുത്തി. എന്നാൽ പിന്നാലെ എത്തിയ ഔദ്യോഗിക പോസ്റ്ററിൽ വനിതകളില്ലെന്ന് വിമർശനം. ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് കേരള സ്റ്റേറ്റിന്‍റെ ഫെയ്സ് ബുക്ക് പോസ്റ്റിനു താഴെയാണ് രൂക്ഷ വിമർശനം.

"ചരിത്രത്തിലാദ്യമായി വനിതകളെ ദേശീയ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ട് അവരുടെ ചിത്രം എവിടെ''. "ചരിത്രത്തിലാദ്യമായി വനിതകൾക്ക് ലീഗ് കമ്മിറ്റിയിൽ സ്ഥാനം കൊടുത്തു. അവരെ ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല, എന്തു പോസ്റ്ററാണിത്''- എന്നിങ്ങനെ വ്യാപക വിമർശനമാണ് ഉയർന്നത്.

പ്രതിഷേധം ശക്തമായതോടെ പോസ്റ്റർ പിൻവലിച്ച് വനിതകളെ കൂടി ഉൾപ്പെടുത്തിയുള്ള പുതി‍യ പോസ്റ്റർ ഫെയ്സ് ബുക്കിൽ പങ്കുവച്ചു. വയനാട്ടിൽ നിന്നുള്ള ജയന്തി രാജൻ ചെന്നൈയിൽ നിന്നുള്ള ഫാത്തിമ മുസഫർ എന്നിവരാണ് ദേശീയ കമ്മിറ്റിയിൽ ഇടം പിടിച്ച വനിതകൾ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com