പിണറായി മുണ്ടുടുത്ത മോദി, ഇനിയും തോറ്റാൽ പാർട്ടിയെ മ്യൂസിയത്തിൽ പോയി കാണേണ്ടി വരും; വിമർശനവുമായി ലീഗ് മുഖപത്രം

''എത്ര തോറ്റാലും അത് തോൽവിയല്ലെന്നു പറയുന്ന മുഖ്യന് മോരിലെ പുളി പോയാലും ലീഗിനെ കുറ്റം പറയുന്ന പണിയാണ്''
muslim league newspaper against pinarayi vijayan and cpm
cm - pinarayi vijayan

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരേ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ് മുഖപത്രം ചന്ദ്രിക. കണ്ണാടി പൊട്ടിച്ചാൽ കോലം നന്നാകുമോ എന്ന തലക്കെട്ടോടെയാണ് ചന്ദ്രികയുടെ മുഖപത്രി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തോൽവിക്ക് കാരണം ഭരണ വീഴ്ചയാണെന്നും പിആർ സംഘവും മുഖ്യമന്ത്രിയും തിരിച്ചറിഞ്ഞിട്ടില്ല. വീണ്ടും തോറ്റാൽ പാർട്ടിയെ മ്യൂസിയത്തിൽ പോയി കാണേണ്ടി വരുമെന്നും മുഖപത്രത്തിൽ പരിഹസിക്കുന്നു.

പിണറായി വിജയനെ മുണ്ടുടുത്ത മോദിയെന്ന് മുഖ്യപത്രത്തിൽ വിശേഷിപ്പിക്കുന്നു. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ ഇതിലും വലിയ തിരിച്ചടി കിട്ടിയേക്കുമെന്ന സൂചനയുടെ അടിസ്ഥാനത്തിൽ പാർട്ടിക്ക് അനുകൂലമായി വാർഡ് വെട്ടിക്കീറി വിഭജിക്കുന്ന പഴയകാല കുടില തന്ത്രം വീണ്ടും ഇറക്കുകയാണ്. ഇത് മോദിയുടെ ബിൽ തന്ത്രങ്ങളുടെ കോപ്പി പേസ്റ്റുമായാണ് മുണ്ടുടുത്ത മോദിയുടെ പുറപ്പാട്. പക്ഷേ, വീണ്ടുമൊരു അങ്കത്തില്‍ കൂടി തോറ്റാല്‍ പാര്‍ട്ടിയെ കാണാന്‍ മ്യൂസിയത്തില്‍ തിരയേണ്ടിവരുമെന്നാണ് നേതാക്കള്‍ പോലും രഹസ്യമായി പറയുന്നതെന്നും മുഖപത്രത്തിൽ പറയുന്നു.

എത്ര തോറ്റാലും അത് തോൽവിയല്ലെന്നു പറയുന്ന മുഖ്യന് മോരിലെ പുളി പോയാലും ലീഗിനെ കുറ്റം പറയുന്ന പണിയാണ്. അതാവുമ്പോള്‍ യാതൊരു അന്തവും കുന്തവുമില്ലാത്ത സഖാക്കള്‍ ആഹാ വിളിച്ച് കൂടെ നിന്നോളുമെന്ന് അറിയാം. സ്വന്തം മുഖം വികൃതമായത് തിരിച്ചറിയാതെ മറ്റു പാർട്ടികളുടെ മുഖം വികൃതമാണെന്ന് വിളിച്ചു പറയുന്നത് മാത്രമാണ് ആകെ നടക്കുന്നത്. പ്രശ്‌നമുണ്ടാകുമ്പോള്‍ അത് കാണിക്കുന്ന കണ്ണാടി കുത്തിപ്പൊട്ടിക്കലാണ് ഹീറോയിസം എന്ന് കരുതുന്നവരോട് ജനം ഇതില്‍ കൂടുതല്‍ചെയ്താലും അത്ഭുതപ്പെടേണ്ടതില്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന എൻജിഒ യൂണിയൻ സമ്മേളനത്തിൽ ലീഗിനെതിരേ മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് ചന്ദ്രികയിലൂടെ ലീഗ് മറുപടി നൽകിയിരിക്കുന്നത്. ലീഗിന്റെ മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ലീഗിന്‍റെ മുഖം ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടേതുമായി മാറിയെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മുഖ്യമന്ത്രിയുടെ വിമർശനം.

Trending

No stories found.

Latest News

No stories found.