"ഈ ദുർഭരണം അവസാനിക്കാൻ 26 ദിവസം കാത്തിരുന്നാൽ മതി"; മുസ്ലീം ലീഗ് സ്ഥാനാർഥി പ്രഖ്യാപനം ചൊവ്വാഴ്ച

സ്ഥാനാർഥിത്വം സംബന്ധിച്ച് തിങ്കളാഴ്ച പാർട്ടി തലത്തിൽ ചർച്ച നടത്തുമെന്നും ചൊവ്വാഴ്ച പ്രഖ്യാപനമുണ്ടാകും
muslim league on election declaration

"ഈ ദുർഭരണം അവസാനിക്കാൻ 26 ദിവസം കാത്തിരുന്നാൽ മതി"; സ്ഥാനാർഥി പ്രഖ്യാപനം വൈകാതെയുണ്ടാകുമെന്ന് മുസ്ലീം ലീഗ്

Updated on

കൊച്ചി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതികരണവുമായി മുസ്ലീം ലീഗ്. ഒരു ഭരണമാറ്റത്തിന് 26 ദിവസം കൂടി കാത്തിരുന്നാൽ മതിയല്ലോ എന്നാണ് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. സ്ഥാനാർഥിത്വം സംബന്ധിച്ച് തിങ്കളാഴ്ച പാർട്ടി തലത്തിൽ ചർച്ച നടത്തുമെന്നും ചൊവ്വാഴ്ച പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു ഭരണമാറ്റത്തിന് 26 ദിവസം കൂടി കാത്തിരുന്നാൽ മതിയല്ലോ. ഫൈനലിന് വേണ്ടിയുള്ള കാത്തിരിപ്പിലാണെന്നു പറഞ്ഞു. ആ ഫൈനലാണ് ഏപ്രിൽ 9ന് നടക്കാൻ പോകുന്നത്. യുഡിഎഫ് സജ്ജമാണ്. മുസ്ലീം ലീഗ് അതിലേറെ സജ്ജമാണ്. സ്ഥാനാർഥി പ്രഖ്യാപനം വൈകാതെ തന്നെയുണ്ടാകും. സ്ഥാനാർഥിത്വത്തെ സംബന്ധിച്ച് പാർട്ടി തലത്തിൽ തിങ്കളാഴ്ച ചർച്ച നടത്തും അതിനു ശേഷം വൈകാതെ പ്രഖ്യാപനമുണ്ടാകും. - പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

ഈ ദുർഭരണം അവസാനിക്കാൻ 26 ദിവസം കാത്തിരുന്നാൽ മതിയെന്നും അതാണ് ജനങ്ങളുടെ സമാധാനമെന്നും മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സ്ഥാനാർഥി ചർച്ചകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് അന്തിമ തീരുമാനം അടുത്ത ദിവസമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com