
കോഴിക്കോട്: പലസ്തീൻ ഐക്യഗാർഢ്യ റാലിയിൽ സിപിഎം ക്ഷണിച്ചാൽ പങ്കെടുക്കുമെന്ന് മുസ്ലീം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ. എല്ലാവരും ഒന്നിച്ചു നിൽക്കേണ്ട അവസരമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഈ മാസം 11 ആണ് സിപിഎം കോഴിക്കോട് പരിപാടി സംഘടിപ്പിക്കുന്നത്. സിപിഎം റാലിയിൽ സമസ്തയ്ക്ക് ക്ഷണം നൽകിയിട്ടുണ്ട്. സമസ്ത പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മുസ്ലീം ലീഗിനെ ഇതുവരെ ക്ഷണിച്ചിട്ടില്ലെങ്കിലും പരിപാടിയിലേക്ക് ക്ഷണിക്കുമെന്നാണ് സൂചന. എന്നാൽ കോൺഗ്രസിനെ പൂർണമായും ഒഴിവാക്കാനാണ് സാധ്യത.