പിഎം ശ്രീ പദ്ധതി; യുഡിഎഫ് യോഗത്തില്‍ വിയോജിപ്പ് അറിയിക്കാന്‍ മുസ്ലിം ലീഗ്

എം ശ്രീയില്‍ മുന്നോട്ടുപോകാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍
Muslim League to express disagreement with PM Shri project at UDF meeting

പിഎം ശ്രീ പദ്ധതി; യുഡിഎഫ് യോഗത്തില്‍ വിയോജിപ്പ് അറിയിക്കാന്‍ മുസ്ലിം ലീഗ്

Updated on

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയില്‍ യുഡിഎഫ് യോഗത്തില്‍ വിയോജിപ്പ് അറിയിക്കാന്‍ മുസ്ലിം ലീഗ് തീരുമാനം. കേന്ദ്രസര്‍ക്കാര്‍ മറുപടി കൂടി പുറത്ത് വന്നതോടെ പദ്ധതിയിൽ നിന്ന് പിന്മാറിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാവുമെന്നാണ് ലീഗിന്‍റെ വിലയിരുത്തല്‍. പിഎം ശ്രീയില്‍ മുന്നോട്ട് പോവുകയാണെങ്കില്‍ അണികള്‍ക്കിടയിലടക്കം അത് കടുത്ത അതൃപ്തിയുണ്ടാക്കുമെന്നാണ് വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ലീഗ് എതിർപ്പറിയിക്കാൻ തീരുമാനിച്ചത്.

അതേസമയം, പിഎം ശ്രീയില്‍ മുന്നോട്ടുപോകാനുള്ള തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തി വിഷയം കൂടുതല്‍ വഷളാക്കേണ്ട എന്ന നിലപാടിലാണ് യുഡിഎഫ്. കേന്ദ്രത്തിന്‍റെ ഇടപെടല്‍ സിലബസില്‍ ഉണ്ടായാല്‍ നിയമപരമായി നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം.

പദ്ധതിയിൽ നിന്ന് പിന്മാറാനാവില്ലെന്നായിരുന്നു യുഡിഎഫ് സർക്കാരിന്‍റെ നിലപാട്. എന്നാൽ പദ്ധതിയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറാമെന്നാണ് രാജ്യസഭയില്‍ കേന്ദ്രം മറുപടി നൽകിയതോടെയാണ് യുഡിഎഫ് വെട്ടിലായത്. എന്നാൽ പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്നാണ് സർക്കാർ നിലപാട്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പിഎം ശ്രീ പദ്ധതി അറബിക്കടലില്‍ എറിയുമെന്ന് പ്രഖ്യാപിച്ച ലീഗ് നേതാക്കന്മാര്‍ക്കെതിരേ വലിയ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് ലീഗ് എതിർപ്പ് അറിയിക്കാൻ തീരുമാനിച്ചത്.

logo
Metro Vaartha
www.metrovaartha.com