

മലപ്പുറം: ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്ന സെമിനാറിലേക്കുള്ള ക്ഷണം മുസ്ലിം ലീഗ് നിരസിച്ചു. പാണക്കാട് ചേർന്ന ലീഗിന്‍റെ യോഗത്തിലാണ് തീരുമാനം. സെമിനാറുകൾ ഭിന്നിപ്പിക്കാനാവരുതെന്ന് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
യുഡിഎഫിന്‍റെ പ്രധാന ഘടകകക്ഷിയാണ് മുസ്ലിം ലീഗ്. അതുകൊണ്ടുതന്നെ ലീഗിന് എല്ലാവരുമായും കൂടിച്ചേർന്ന് മാത്രമേ തീരുമാനമെടുക്കാൻ കഴിയൂവെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.