ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാം സീറ്റ് കിട്ടിയേ തീരൂവെന്ന് മുസ്ലീം ലീഗ്

മലപ്പുറം, പൊന്നാനി സീറ്റുകൾക്ക് പുറമേ ലീഗിന് സ്വാധീനമുള്ള മറ്റൊരു മണ്ഡലത്തിൽ സീറ്റ് വേണമെന്നാണ് ആവശ്യമുയരുന്നത്
ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാം സീറ്റ് കിട്ടിയേ തീരൂവെന്ന് മുസ്ലീം ലീഗ്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാംസീറ്റ് ആവശ്യപ്പെട്ട് മുസ്ലീം ലീഗ്. കഴിഞ്ഞ ദിവസത്തെ ഉഭയകക്ഷി ചർച്ചയിലും ഈ ആവശ്യം ലീഗ് നേതാക്കൾ ഉന്നയിച്ചിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നില്ലെങ്കിൽ വയനാട് സീറ്റ് വേണം. ഇത് ലഭിച്ചില്ലെങ്കിൽ കാസർകോഡ് വടകര വേണമെന്നാണ് ആവശ്യം.

നിലവിൽ മത്സരിക്കുന്ന മലപ്പുറം, പൊന്നാനി സീറ്റുകൾക്ക് പുറമേ ലീഗിന് സ്വാധീനമുള്ള മറ്റൊരു മണ്ഡലത്തിൽ സീറ്റ് വേണമെന്നാണ് ആവശ്യമുയരുന്നത്. ലീഗിന് സ്വാധീനമുള്ള നിലവിൽ കോൺഗ്രസിന്‍റെ സിറ്റിംഗ് സീറ്റായ കാസർകോഡാണ് ഉന്നം വയ്ക്കുന്നതെന്നാണ് സൂചനകൾ. എപ്പോഴും പറയുംപോലെയല്ലെന്നും,ഇത്തവണ സീറ്റ് വേണമെന്നും പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com