
മുതലപ്പൊഴിയിൽ വീണ്ടും അപകടം; വള്ളം മറിഞ്ഞ് 2 പേർ മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് 2 പേർ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി മൈക്കിൾ, ജോസഫ് എന്നിവരാണ് മരിച്ചത്.
മത്സ്യബന്ധനത്തിനായി പോയ ബോട്ടാണ് അപകടത്തിൽപെട്ടത്. അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. മൂന്നു പേരെ രക്ഷപ്പെടുത്തി. പരുക്കുകളോടെ ഇവരെ ആളുപത്രിയിൽ പ്രവേശിപ്പിച്ചു. ശക്തമായ തിരയിൽ പെട്ടാണ് വള്ളം മറിഞ്ഞതെന്നാണ് വിവരം.