യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പു കേസ്; ഷാഫി പറമ്പിൽ ചൊവ്വാഴ്ച ഹാജരാവാൻ കോടതി നിർദേശം

തെരഞ്ഞെടുപ്പിലെ അവ്യക്തതകൾ ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ സ്വദേശി സുനിൽ പി.എസ് സമർപ്പിച്ച ഹർജിയിലണ് കോടതി നടപടി
Shafi Parambil
Shafi Parambilfile
Updated on

കൊച്ചി: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പു വിഷയത്തിൽ ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് നോട്ടീസയച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതി. ചൊവ്വാഴ്ച നേരിട്ടോ അഭിഭാഷകൻ വഴിയോ ഹാജരാവാനാണ് കോടതി നിർദേശം.

തെരഞ്ഞെടുപ്പിലെ അവ്യക്തതകൾ ചൂണ്ടിക്കാട്ടി മൂവാറ്റുപുഴ സ്വദേശി സുനിൽ പി.എസ് സമർപ്പിച്ച ഹർജിയിലണ് കോടതി നടപടി. രാഹുൽ മാങ്കൂട്ടത്തിന് സംസ്ഥാന പ്രസിഡന്‍റ് പദവി നൽകരുതെന്നാണ് ഹർജിയിലെ ആവശ്യം.

ചുമതല കൈമാറരുത് എന്നാവശ്യപ്പെട്ടുകൊണ്ടുള്ള മറ്റൊരു കേസ് ഡിസംബർ 2 ന് പരിഗണിക്കാൻ കോടതി നേരത്തെ നിശ്ചയിച്ചിരുന്നു. ഇതിനിടെ ഡിസംബർ ഒന്നിന് ചുമതല കൈമാറാൻ നിലവിലെ സംസ്ഥാന പ്രസിഡന്‍റായ ഷാഫി പറമ്പിൽ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം ഹർജിക്കാരൻ കോടതിയെ അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കേസ് നാളെ തന്നെ പരിഗണിക്കാനും ഷാഫി പറമ്പിലിന് നോട്ടീസ് അയക്കാനും കോടതി തീരുമാനിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com