മൂവാറ്റുപുഴ പള്ളിയിൽ കതിന പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവം; പള്ളി വികാരിക്കും ട്രസ്റ്റിനുമെതിരേ കെസ്

പള്ളി പെരുന്നാളിന്‍റെ നാലാം ദിവസമായ ഞായറാഴ്ച രാവിലെയാണ് വെടിമരുന്നിന് തീപിടിച്ച് അപകടമുണ്ടായത്
muvattupuzha church firecracker accident case against church priest

അപകടത്തിൽ മരിച്ച രവി കൃഷ്ണൻ

Updated on

മൂവാറ്റുപുഴ: മൂവാറ്റുപുഴ കാടാതി സെന്‍റ് പീറ്റേഴ്സ് പള്ളിയിൽ കതിന പൊട്ടിത്തെറിച്ച് ഒരാൾ മരിച്ച സംഭവത്തിൽ പള്ളി വികാരിക്കും ട്രസ്റ്റിനുമെതിരേ കെസെടുത്ത് പൊലീസ്. പള്ളി വികാരി ഫാ. ബിജു വർക്കി, പള്ളി ട്രസ്റ്റിമാരായ സാബു പോൾ, സി.എം. എൽദോ എന്നിവർക്കെതിരേയാണ് കേസ്. സുരക്ഷാ ക്രമീകരണങ്ങൾ പാലിച്ചില്ല, സ്ഫോടക വസ്തു നിയമലംഘനം നടത്തി എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.

പള്ളി പെരുന്നാളിന്‍റെ നാലാം ദിവസമായ ഞായറാഴ്ച രാവിലെയാണ് വെടിമരുന്നിന് തീപിടിച്ച് അപകടമുണ്ടായത്. റാക്കാട് കാരണാട്ടുകാവ് പണ്ഡ്യാർപ്പിള്ളി രവി കൃഷ്ണൻ (70) ആണ് മരിച്ചത്. രവിക്കൊപ്പമുണ്ടായിരുന്ന റാക്കാട് മരക്കാട്ടിൽ ജെയിംസ് (50) ന് ഗുരുതരമായി പരിക്കേറ്റു.

ഞായറാഴ്ച രാവിലെ 8.30 ഓടെ പള്ളിക്ക് സമീപമുള്ള പള്ളിയുടെ തന്നെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ പെരുന്നാളിനോടനബന്ധിച്ച് പൊട്ടിക്കുന്നതിനായി സൂക്ഷിച്ചിരുന്ന കദന നിറക്കുന്നതിനായി സൂക്ഷിച്ചിരുന്ന വെടിമരുന്നിന് തീപിടിക്കുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com